ജ്വാലാമുഖി-2018
കല്‍പ്പറ്റ:രണ്ട് പതിറ്റാണ്ട് കാലമായി വയനാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന നവരസ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ജില്ലാ തല അരങ്ങേറ്റവും കലാ സാംസ്കാരിക സന്ധ്യയും (ജ്വാലമുഖി 2018) നടത്തി.കലാ സാംസ്കാരിക സന്ധ്യ വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഡീ പോള്‍ പബ്ലിക് സ്കൂള്‍ പ്രധാനാദ്ധ്യാപിക സംസ്ഥാന ബാലാവകാശ മുന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.കലാസാംസ്കാരിക ചിത്തരായി തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ നവരസ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനം മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും സിനിമാതാരങ്ങളായ അനു സിതാര,എസ്തര് അനില്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്റെ തണലിലാണ് വളര്‍ന്ന് പന്തലിച്ചതെന്നും അവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍