50 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ബത്തേരി കട്ടയാട് മുണ്ടക്കാട്ട് വീട്ടില്‍ ഷാജി എം ( 47) യെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടിയത്. സുല്‍ത്താന്‍ ബത്തേരി ടൗണിന് സമീപത്തുള്ള കട്ടയാട് എന്ന സ്ഥലത്ത് ഫോറസ്റ്റിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ ഷാജി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വാഷും പിടിച്ചെടുത്തു.ബത്തേരി ടൗണില്‍ ചാരായം വിതരണം ചെയ്യുന്ന പ്രധാനിയാണ് ഷാജിയെന്ന് എക്സൈസ് സംഘം അറിയിച്ചു.ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരമാണ് കേസെടുത്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷര്ഫുദ്ദീനോടൊപ്പം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദ്ദനന്, സിവില്‍ എക്സൈസ് ഓഫീസര്‍ വി.കെ അനില്‍ കുമാര്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജലജ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍