ബത്തേരിയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍ ;9 പ്രതികള്‍ അറസ്റ്റില്‍; 2,87,770 രൂപ പിടിച്ചെടുത്തു
ബത്തേരി ടൗണില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം അറസ്റ്റിലായി. കോളിയാടി പൗലോസ് (56), കുപ്പാടി അലക്സാണ്ടര്‍ റോബര്‍ട്ട് (55), ഫെയര്‍ലാന്റ് ഷാഹിദ് ( 44) , മുള്ളന്‍ കുന്ന് നാസര്‍ (55), പൂമല എല്‍ദോ (52), പുത്തന്‍കുന്ന് ഷിജു (40) , മണിച്ചിറ സക്കറിയ (47), വാകേരി ലിബിന് കുമാര്‍ (29) , പൂമല മനോജ് (42) എന്നിവരാണ് അറസ്റ്റിലായത്. ബത്തേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നൂവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍