ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വീകരണവും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു
കല്‍പ്പറ്റ:ഗോത്രമേഖലയില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി ജില്ലാ പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണവും, മോട്ടവേഷന്‍ ക്ലാസും ,യാത്രാ പടിയും നല്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്.ബി .കൃഷ്ണ ഐപിഎസ് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു. കേരളാ പോലീസ് അസോസിയേഷന് ഭാരവാഹികളായ സണ്ണി ജോസഫ്, ശശിധരന് , സതീഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ ക്ലാസ് കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പ്രവീണ്‍ കുമാര്‍, തിരുനെല്ലി എസ്ഐ ബിജു ആന്റണി എന്നിവര്‍ ക്ലാസെടുത്തു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍