എസ്.ഡി.പി.ഐ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ:പൈശാചികതയാണ് ആര്.എസ്.എസ് ബി.ജെ.പി,ഫാസിസത്തെ തെരുവില്‍ ചെറുക്കുക എന്നീ മുദ്രാവാക്യവുമായി കോഴിക്കോട് നടത്താനിരുന്ന എസ്.ഡി.പി.ഐ റാലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം കാജാ ഹുസൈന് ഉദ്ഘാടനം ചെയ്തു.എസ്.പി.ഓഫീസ് പരിസരത്ത് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് പി.ആര്.കൃഷ്ണന്‍കുട്ടി , ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ വാര്യായാട്, വൈസ് പ്രസിഡന്റുമാരായ ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു. റാലിക്ക് കല്പറ്റ മണ്ഡലം പ്രസിഡന്റ് കെ.പി.സുബൈര്‍, സെക്രട്ടറി ആര്.കെ.ഷമീര്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസല്‍ റഹ്മാന്, സെക്രട്ടറി ഷമീര്‍ ജസ്സി എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍