വനവത്കരണ പദ്ധതിക്ക് തുടക്കമായി
പുല്‍പ്പള്ളി: കുടിയേറ്റമേഖലയില്‍ രൂക്ഷമാകുന്ന വരള്ച്ചയുംകാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുക എന്ന ലക്ഷ്യവുമായി സിറ്റി ക്ലബ് ആവിഷകരിച്ച വനവത്കരണ പദ്ധതിക്ക് തുടക്കമായി.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഓരോ വീടുകളിലും പത്തുവീതം ഫലഔഷധച്ചെടികള് നട്ടുവളര്‍ത്തുന്നതാണ് ഒരു വര്‍ഷം നീളുന്ന പദ്ധതി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ വിജയ എല്‍പി. സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ. കാര്‍ലിനു ചെടി നല്കി ഉദ്ഘാടനം ചെയ്തു. എന്‍.യു. ഉലഹന്നാന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, ഒ.ആര്. രഘു, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, ഷിനു കച്ചിറയില്‍, എല്‍ദോസ് മത്തോക്കില്‍, ചന്ദ്രന് കൂര്ളാനി, സിജു തോട്ടത്തില്‍, ജോര്‍ജ് തട്ടാംപറന്പില്‍, ജോസ് നെല്ലേടം, സണ്ണി തോമസ്, ബിജു പുലക്കുടിയില്‍, എം.ടി. കരുണാകരന്, സി.ഡി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍