പ്രതിഭകളെ ആദരിച്ചു
കല്‍പ്പറ്റ: മെയ് 15,16,17 തീയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് നടക്കുന്ന എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ കല്‍പ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല പ്രതിഭാ സംഗമം നടത്തി. ജില്ലാതല സ്ക്കൂള് കലാകായികമേളയിലെ വിജയികളെ ചടങ്ങില്‍ ആദരിച്ചു.കല്‍പ്പറ്റ എന്‍ജിഒ യൂണിയന് ഹാളില്‍ നടന്ന പ്രതിഭാ സംഗമം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എസ്.ഫെബിന് ഉദ്ഘാടനം ചെയ്തു.ജിഷ്ണുസംബശിവന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാകമ്മിറ്റിയംഗം കെ.സുഗതന്, അര്ജുന് ഗോപാല്‍, എന്‍.എസ്.വൈഷ്ണവി, പി.എസ്.സുകന്യ, കെ.ആര്.അവിഷിത്ത്, റഷ്ബാന തസ്നി എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്ന് 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍