ലഹരിമുക്ത ചികിത്സാ ക്യാമ്പും, വ്യക്തിഗത കുടുംബ കൗണ്‍സിലിംഗും

ലഹരിമുക്ത ചികിത്സാ ക്യാമ്പും,
വ്യക്തിഗത കുടുംബ കൗണ്‍സിലിംഗും
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി തരിയോട് ഗ്രാമ പഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും ജില്ലാ ഹോമിയോ വകുപ്പിന്റെയും സഹകരണത്തോടെ തരിയോട് പഞ്ചായത്തിലെ പടിയാരംകുന്ന് കോളനിയില്‍ ലഹരിമുക്ത ചികിത്സാ ക്യാമ്പും, വ്യക്തിഗത കുടുംബ കൗ ണ്‍സിലിംഗും സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ സുനിത കെ പി ഉദ്ഘാടനം ചെയ്തു. 150 ല്‍ കൂടുതല്‍ ആളുകള്‍ക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ഈ വിഭാഗങ്ങള്‍ക്കിടയില്‍ തന്നെയുള്ള യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രെട്ടറിയും സബ് ജഡ്ജുമായ കെ.പി സുനിത അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍