കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം;സമരസഹായ സമിതി വാഹനജാഥ സംഘടിപ്പിച്ചു
കല്‍പ്പറ്റ:കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം ജനകീയ ചര്‍ച്ചക്ക് തുടക്കമിട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വാഹനജാഥ ആരംഭിച്ചു. രാവിലെ കലട്രേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഡോ.പി ലക്ഷ്മണന് ജാഥ ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.പി പി ഷൈജല്‍ മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരിണത്തിന് ശേഷം കണിയാമ്പറ്റയില്‍ സമാപിച്ചു.സമാപന പരിപാടി അഡ്വ.വി ടി പ്രദീപ് കുമാര്‍(ഹരിതസേന സംസ്ഥാന ചെയര്മാന്)ഉദ്ഘാടനം ചെയ്തു.ബോസ് വട്ടമറ്റത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരിണത്തിന് ശേഷം കണിയാമ്പറ്റയില്‍ സമാപിച്ചു.സമാപന പരിപാടി അഡ്വ.വി ടി പ്രദീപ് കുമാര്‍(ഹരിതസേന സംസ്ഥാന ചെയര്മാന്)ഉദ്ഘാടനം ചെയ്തു.ബോസ് വട്ടമറ്റത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.നീതി ലഭിക്കാന്‍ ഈ കുടുംബം ആത്മഹത്യ ചെയ്യാണോ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ജാഥയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വി എസ് ജോസഫ്,സാം പി മാത്യു,സാലി റാട്ടക്കൊല്ലി, പി ടി പ്രേമാനന്ദന്,ഗഫൂര്‍ വേണ്ണിയോട്,ചാക്കോ,ദേവസ്യ,മുകുന്ദന്,അനില്‍ കരണി, പ്രദീപ്കുമാര്‍,വര്‍ക്കി എന്നിവര്‍ സംസാരിച്ചു.ജാഥയുടെ രണ്ടാം ദിവസമായ ഇന്ന് മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രയാണം നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍