തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു
പുല്‍പ്പള്ളി കാപ്പിപ്പാടി കോളനിയിലെ ചിക്കണ്ണന്‍ എന്ന രാജന് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വനത്തില്‍ നിന്നും തേന്‍ ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോളനി ശ്മശാനത്തില്‍ സംസ്കരിച്ചു. ഓമനയാണ് ഭാര്യ. ആനന്ദ് ഏക മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍