വ്യാജ ആത്മീയ കേന്ദ്രങ്ങളെയും ആള് ദൈവങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം:ഐ.എസ്.എം വയനാട് ജില്ലാ യൂത്ത് മീറ്റ്
വടുവഞ്ചാല്‍: രാഷ്ട്രീയ സ്വാധീനം കൊണ്ടും ഗുണ്ടായിസം കൊണ്ടും പവിത്രമായി വിശ്വാസി സമൂഹം കാണുന്ന ആശ്രമങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിശുദ്ധി കളങ്കപ്പെടുത്തി ലഹരിക്കും ലൈംഗിക ആഭാസങ്ങള്‍ക്കും വ്യാജചികിത്സയ്ക്കും ദുരുപയോഗം ചെയ്യുന്ന മുഴുവന്‍ സിദ്ധന്മാരെയും ആള്‍ദൈവങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് വടുവഞ്ചാലില്‍ നടന്ന ഐ.എസ്.എം ജില്ലാ യൂത്ത് മീറ്റ് ആവശ്യപ്പെട്ടു. ഐ സ് എം ഗോള്‍ഡന്‍ ജൂബിലിആഘോഷങ്ങളുടെ ഭാഗമായി ഐ സ് എം സംസ്ഥന കമ്മറ്റി പ്രഖ്യാപിച്ചപാവപെട്ടവര്ക്കുള്ള 100 വീടുകള്‍,വസ്ത്രങ്ങള്‍,റിലീഫ് കിറ്റ് പദ്ധതികളില്‍ മുഴുവന്ജനങ്ങളും സഹകരിക്കണമെന്ന്ഐ. സ്. എം. സാംസ്ഥാന സെക്രട്രറി നൗഷാദ് കരുവന്നൂര്‍ ആവശ്യപ്പെട്ടു. കെ.എന്‍.എം ജില്ലാ കണ്‍വീനര്‍ കെ അബ്ദുറഹിമാന് സുല്ലമി യൂത്ത് മീറ്റിന്റെ ഉദ്ഘാടനംനിര്‍വഹിച്ചു. .ജില്ലാ സെക്രട്രറി വി അബ്ദുല്‍റസാഖ് സലഫി സ്വാഗതം പറഞ്ഞു. പ്രമുഖ വാഗ്മിയും ട്രെയ്നറുമായ അഷ്കര്തേഞ്ഞിപ്പലം ,സലിം മുസ്ലിയാര്, ബാപ്പുട്ടി പന്തല്ലൂര്‍, അബ്ദുല്‍ ഹകീം അമ്പലവയല്‍, അബ്ദുല്‍ ഗഫൂര്‍ വടുവഞ്ചാല്‍,അബ്ദുള്‍റഹിമാന്‍ മൗലവിവടുവഞ്ചാല് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍