മോട്ടോര്‍ വാഹന റാലി സംഘടിപ്പിച്ചു
കല്‍പ്പറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇറാം മോട്ടോഴ്സുമായി സഹകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് മോട്ടോര്‍ വാഹന റാലി സംഘടിപ്പിച്ചു.ആര് ടി ഒ വി.സജിത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി ലക്കിടിയില്‍ സമാപിച്ചു. ജോ.ആര്.ടി.ഒ സി.വി.എം.ഷരീഫ്,എം.വി ഐമാരായ കെ. വിനീഷ്, എസ്.പി.ബിജുമോന്, എ.എസ്.വിനോദ്, ടി.പി.യൂസഫ്, പി.ആര്.മനു, എ എം വി ഐമാരായ സി.എ.ബേബി, എം.കെ.സുനില്‍, എസ്.പി.അനൂപ്, എസ്.പി.മുരുകേഷ്, വിജോവി ഐസക് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍