ജലസുരക്ഷ ജനസുരക്ഷ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു.
കല്‍പ്പറ്റ: ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് എന്ന സംഘടനയുടെ ' ജലസുരക്ഷ ജനസുരക്ഷ എന്ന പദ്ധതി ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ മിഷന്റെ വയനാട് ജില്ലാ സമ്മേളനം തീരുമാനിച്ചു.സലീഷ് കല്‍പ്പറ്റ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ ചെയര്മാന് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ഈ കാലഘട്ടത്തില്‍ പദ്ധതിക്ക് വളരെയേറെ പ്രാധാധ്യമുണ്ടെന്നും മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന രീതിയില്‍ ജലചൂഷണം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി.ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തി.റിട്ട: ജഡ്ജി ലംബോധരന് വയലാര്‍ ,റിട്ട. എസ്.പി. കൈലാസ് നാഥ്, നജീബ് കാക്കനാട് ,സംസ്ഥാന ജോയിന്റ് സെക്രട്ടറീ മനീഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വി.പി. രാജന് സ്വാഗതവും ഡോ: ബഞ്ചമിന് ഈശോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ ശ്രീമതി.കെ.പി. സുനിത ഉല്‍ഘാടനം ചെയ്തു. ഭാരവാഹികളായി ഐ. സലീഷ് കല്പറ്റ (പ്രസിഡണ്ട്) വി.പി. രാജന് (സെക്രട്ടറി) ഷൈജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍