സ്റ്റുഡന്റ് പോലീസ് കേഡറ്റ് മോക് ചെക്കിംഗ് നടത്തി
കല്‍പ്പറ്റ: ദേശീയറോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച മോക് ചെക്കിംഗില്‍ മുണ്ടേരി വിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പങ്കാളികളായി. എസ്.പി.സി വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി പുതിയ ബസ് സ്റ്റാന്റ്, ട്രാഫിക് ജംഗ്ഷന്, കൈനാട്ടി ബൈപാസ് ജംഗ്ഷന് ,കല്‍പ്പറ്റ ടൗണ്‍ എന്നിവിടങ്ങളില്‍ വാഹനപരിശോധന നടത്തി. ഹെല്‍മറ്റ് ധരിക്കാത്തവരേയും സീറ്റ് ബല്‍റ്റ് ധരിക്കാതെ വന്നവരേയും പിടികൂടി റോഡ് നീയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കി.എസ്.പി.സി.വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്ലൊരു അനുഭവമാണ് ഉണ്ടാക്കിയെതെന്ന് ആര് ടി ഒ വി.സജിത്ത് പറഞ്ഞു.ജോ. ആര് ടി ഒ സി.വി.എം ഷറീഫ്, എ വി ഐമാരായ കെ. വിനീഷ്, എസ്.പി.ബിജുമോന്, എ.എസ്.വിനോദ്, ടി.പി.യൂസഫ്, പി.ആര്.മനു, എ എം വി ഐമാരായ സി.എ.ബേബി, എം.കെ.സുനില്‍, എസ്.പി.അനൂപ്, എസ്.പി.മുരുകേഷ്, വിജോവി ഐസക് ,ജിവിഎച്ച്എസ്എസ് അധ്യാപകന് സജി ആന്റോ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ചെക്കിംഗിന് വിദ്യാര്‍ത്ഥികളെ സഹായിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍