വയനാട്ടുകാരോട് നന്ദി പറഞ്ഞ് കോഴിക്കോടുകാരന് ശിവന്..! രണ്ടിടങ്ങളില്‍ നിന്നായി കളഞ്ഞ് കിട്ടിയ മുപ്പതിനായിരത്തോളം രൂപ ഉടമസ്ഥന് തിരികെ നല്കി മീനങ്ങാടിമാനന്തവാടി സ്വദേശികള്‍ മാതൃകയായി
കോഴിക്കോട് സ്വദേശി ശിവന് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത് മൂപ്പത്തിനാലായിരത്തോളം രൂപ. എന്നാല്‍ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പണം വയനാട്ടുകാരുടെ നല്ല മനസിന്റെ കാരുണ്യത്താല്‍ ശിവന് തിരികെ ലഭിച്ചു. രണ്ടിടങ്ങളില്‍ നിന്നായി ലഭിച്ച പണം ഉടമസ്ഥന് തിരികെ നല്‍കിയത് മാനന്തവാടി സ്വദേശി ഷിബുവും, മീനങ്ങാടി സ്വദേശി ഇസ്മായിലും. ശിവന് പണം തിരികെ ലഭിക്കാന്‍ ഇടയാക്കിയത് ഓപ്പണ്‍ ന്യൂസര്‍ വഴി നല്കിയ അറിയിപ്പ്. ഓപ്പണ്‍ ന്യൂസര്‍ ഓഫീസിലെത്തി തുക കൈപ്പറ്റുമ്പോള്‍ ശിവന് വയനാട്ടുകാരോട് നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശിവന് വ്യാപാരസ്ഥാപനങ്ങളിലേക്ക് ഗുഡ്സ് വാഹനത്തില്‍ സാധനങ്ങള്‍ ഇറക്കിനല്കുന്നയാളാണ്. ശിവന്റെ മുപ്പതിനായിരത്തോളം രൂപ കഴിഞ്ഞദിവസം മീനങ്ങാടി പരിസരത്ത് വെച്ച് ബൈക്ക് യാത്രക്കിടയില്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരികെ പോയി റൂട്ട് മുഴുവന്‍ പരിശോധിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. കളക്ഷന്‍ പണമായി കയ്യില്‍ ലഭിച്ച തുകയാണ് നഷ്ടപ്പെട്ടത്. അതിന്റെ വിഷമത്തിലായിരുന്നു ശിവന്.
ഇതിനിടെ മാനന്തവാടിയിലെ മലഞ്ചരക്ക് വ്യാപാരിയായ ഷിബുവിന് മീനങ്ങാടി പരിസരത്ത് നിന്നും 14,000 രൂപയോളം റോഡില്‍ നിന്നും കളഞ്ഞുകിട്ടുകയായിരുന്നു. റോഡില്‍ ചിതറിക്കിടന്ന നിലയിലായിരുന്നു നോട്ടുകള്‍. കൂടാതെ ശിവനെന്ന വ്യക്തിയുടെ ലൈസന്‍സും ലഭിച്ചിരുന്നു. ഇക്കാര്യം ഉടന്‍ തന്നെ ഷിബു ഓപ്പണ്‍ ന്യൂസറെ അറിയിക്കുകയും ഓപ്പണ്‍ ന്യൂസര്‍ പണം കളഞ്ഞുകിട്ടിയകാര്യം അറിയിപ്പായി നല്‍കുകയും ചെയ്തു.
ഇതേ സമയംതന്നെ മീനങ്ങാടി കരണിയിലെ സോഡാ കച്ചവടക്കാരനായ വെടിയത്ത് ഇസ്മായിലിന് 15,000 രൂപ റോഡില്‍ നിന്നും കളഞ്ഞുകിട്ടുകയും അദ്ധേഹമത് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ പണം നഷ്ടപ്പെട്ട ശിവന് കോഴിക്കോട് നിന്നും ഓപ്പണ്‍ ന്യൂസറെ ബന്ധപ്പെടുകയും പണം നഷ്ടപ്പെട്ട കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കാര്യങ്ങളെല്ലാം വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെത്തിയ ശിവന് ഓപ്പണ്‍ ന്യൂസര്‍ ഓഫീസില്‍വെച്ച് ഷിബുവിന്റെ കയ്യില്‍ നിന്നും പണം കൈപ്പറ്റുകയും പിന്നീട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി അവിടെ ഇസ്മായില്‍ ഏല്‍പ്പിച്ച പണവും കൈപ്പറ്റുകയായിരുന്നു.
ജീവിതത്തില്‍ ഇതുവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത രണ്ടിടങ്ങളിലായുള്ള രണ്ട് സുമനസുകള്‍ കാരണം തനിക്ക് നഷ്ടപ്പെടുമായിരുന്ന തുക തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ശിവന്. വയനാട്ടുകാരുടെ നന്മനിറഞ്ഞ മനസ്സിന് നന്ദിപറയാന്‍ വാക്കുകളില്ലാതെയാണ് ശിവന് തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
ഓപ്പണ്‍ ന്യൂസറാകട്ടെ, നന്മകള് അവസാനിക്കുന്നില്ലെന്നുള്ളതിന്റെ മറ്റൊരുദാഹരണത്തിനുകൂടി സാക്ഷ്യം വഹിച്ചതിന്റെ കൃതാര്ത്ഥതിയിലും.. നാട്ടിന്‍പുറം നന്മകളാല് സമൃദ്ധമാകട്ടെ..!
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍