കരാത്തെ പരിശീലനവും ദേശീയ സെമിനാറും
ജപ്പാന് ഷോട്ടോകാന്‍ കരാത്തെ മാസ്റ്ററുടെ നേതൃത്വത്തില്‍ കരാത്തെ പരിശീലനവും ദേശീയ സെമിനാറും നടത്തി.മാനന്തവാടി ഹില്‍ ബ്ലൂംസ് സ്ക്കൂളില്‍ വെച്ച് നടന്ന പരിപാടി നിഹോണ്‍ ഷോട്ടോകാന്‍ സങ്കുകായ് കരാത്തെയുടെ വേള്‍ഡ് ചീഫ് സെക്കെ തക്കേഷി ക്വിറ്റഗാവ (ജപ്പാന്) ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.ആധുനിക ലോകത്ത് കരാത്തെ പരിശീലനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറില്‍പരം ഇന്‍സ്ട്രക്റ്റേഴ്സും,വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. മാനന്തവാടിയിലെ ഷോട്ടോകാന്‍ കരാത്തെ മാസ്റ്റര്‍ സെന്‍സയ് ചാക്കോ കെ.ജെ,നാഷണല്‍ ചീഫ് സെന്‍സയ് അരുണ്‍ദേവ്, ഷമീര്‍ കോഴിക്കോട്,സുനില്‍ കോട്ടയം,സജി കാസര്‍ഗോഡ്,ജോര്‍ജ്ജ് വയനാട്,ഹില്‍ ബ്ലൂംസ് സ്ക്കൂള് മാനേജര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ പുതിയ ബാച്ച് ആരംഭിക്കുമെന്ന് സെന്‍സെയ് ചാക്കോ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍