മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കല്‍പ്പറ്റ :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ആര് ടി ഒ വി.സജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എം.വി.ഐ പി.ആര് മനു അധ്യക്ഷത വഹിച്ചു.ഡോക്ടര്‍മാരായ വി.ജെ.സെബാസ്റ്റ്യന്‍, എസ്.അബൂബക്കര്‍ ,കെ .പ്രഭാകരന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.ജനറല്‍ വിഭാഗത്തിലും ഓപ്താല്‍മോളജി വിഭാഗത്തിലും പരിശോധന നടത്തി.200ല്‍പരം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.സൗജന്യ കണ്ണടയും വിതരണം ചെയ്തു.എംവിഐ ടി.പി.യൂസഫ്, എ എം വി ഐമാരായ എം.കെ..സുനില്‍, സി.എ.ബേബി, എസ്.പി.അനൂപ്, വിജോ വി ഐസക്ക് , എസ്.മുരുകേഷ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍