ഭാരതീയ ചികിത്സാ വകുപ്പില്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്, നേഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബി.എ.എം.എസ് യോഗ്യതയും ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസ്സില്‍ കവിയരുത്. കൂടിക്കാഴ്ച മെയ് 3ന് രാവിലെ 10ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്. യോഗ്യത എസ്.എസ്.എല്‍.സി യും ഒരു വര്‍ഷത്തെ ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ തെറാപ്പിസ്റ്റ് കോഴ്‌സ്. കൂടിക്കാഴ്ച മെയ് 4ന് രാവിലെ 10ന്. നഴ്‌സ് -എസ്.എസ്.എല്‍.സി -യും ഒരു വര്‍ഷത്തെ ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേഴ്‌സ് കോഴ്‌സ്. കൂടിക്കാഴ്ച മെയ് 4ന് ഉച്ചയ്ക്ക് 12ന്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിരുദവും, പി.ജി.ഡി.സി.എ / ഡാറ്റാ എന്‍ട്രിയിലുളള ഡിപ്ലോമ -യും മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം കൂടിക്കാഴ്ച മെയ് 8 രാവിലെ 10 ന്. ലാബ് ടെക്‌നീഷ്യന്‍ -എം.എല്‍.റ്റി അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി . കൂടിക്കാഴ്ച മെയ് 8 ന് ഉച്ചയ്ക്ക് 12ന്. ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.