ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് വയനാട് ജില്ലാ കമ്മറ്റി നിലവിലില്ല:അഡ്വ.ബലദേവ്
കല്‍പ്പറ്റ:ആര്.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് വയനാട് ജില്ലയില്‍ സെക്രട്ടറിയോ ജില്ല കമ്മറ്റിയോ നിലവിലില്ലെന്നും മാനന്തവാടിയില്‍ ആര്.എസ്.പി. ലെനിനിസ്റ്റ് പാര്‍ട്ടിയുടെ പേര് പറഞ്ഞത് ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിര് നില്‍ക്കുകയും തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല പട്ടയപ്രശ്നത്തില്‍ വ്യാപകമായ ക്രമക്കേട് കാണിക്കുകയും ചെയ്തവരുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആര്.എസ്.പി. ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ.ബലദേവ് പ്രസ്താവനയില്‍ അറിയിച്ചു.കൈവശഭൂമിയിലെ പാവപ്പെട്ട താമസക്കാരെ വഞ്ചിക്കുന്ന നയം സ്വീകരിക്കുന്ന ആളുകളുമായി ആര്.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമില്ല. മക്കിമല പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 27 ന് നടക്കുന്ന സമരത്തിന് പാര്‍ട്ടി പിന്‍ന്തുണ നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിട്ടു. മക്കിമല ഭൂമി വിഷയത്തില്‍ ചിലര്‍ പാര്‍ട്ടിയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും അത്തരക്കാര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലന്ന് ആര്.എസ്.പി. ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി അസ്വ.ബലദേവ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍