മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.
പുതുശേരിക്കടവ്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.ഡി.എം വിംസ് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ സ്നേഹദീപം സ്വാ ശ്രയ സംഘത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജിഷ് ഉദ്ഘാടനം ചെയ്തു.വികാരി ഫാ.കെന്നി ജോണ്‍ അധ്യക്ഷത വഹിച്ചു. ഡി.എം വിംസ് സീനിയര്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം സിന്ദു പുറത്തൂട്ട്,സ്വാശ്രയ സംഘം സെക്രട്ടറി ഷൈജു തോപ്പില്‍, ഇ പി സഫീര്‍, ശശിധരന് ,ബിനുമാടേടത്ത് ,ജോണ്‍ ബേബി പ്രസംഗിച്ചു.വൈകിട്ട് വനിതാ വടംവലി മത്സരവും സംഗീത പരിപാടികളും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍