ചുരം സംരക്ഷണ സമിതിയെ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആദരിച്ചു.
വയനാട് ചുരത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിലുപരി അപകടങ്ങളില്‍പ്പെടുന്നവരെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവരക്ഷാ സഹായം നല്‍കുകയും സാമൂഹിക പ്രതിബന്ധതയോടെ അനേകര്‍ക്ക് സഹായമാവുകയും ചുരം വികസനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ നിവേദനങ്ങളിലൂടെയും പത്ര ദൃശ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥ ശ്രദ്ധ ചുരം നവീകരണത്തിനായി കൊണ്ടുവരികയും ചെയ്യുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ സുല്‍ത്താന്‍ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി.കെ സുകുമാരന്‍, വി കെ താജുദ്ദീന്, ഷൗക്കത്ത് എലിക്കാട് എന്നിവര്‍ക്ക് കൈമാറി.വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാണി, വൈസ് പ്രസിഡന്റ് ഫാ: ടോണി കോഴി മണ്ണില്‍, സെക്രട്ടറി ഡോ: മോഹന്‍ദാസ്, അഡ്വ: ജോസ് താന്നിക്കോടന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍