മാനന്തവാടി ഗവ.ഹൈസ്ക്കൂള് മികവുത്സവം സംഘടിപ്പിച്ചു
മാനന്തവാടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള് മികവുത്സവം സംഘടിപ്പിച്ചു. പെരുവകയില്വെച്ച് നടന്ന പരിപാടി ഡിവിഷന് കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി ഉത്ഘാടനം ചെയ്തു. എംപി ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ മാത്യു, ക്ലീറ്റസ്,അജിത് ലാല്‍, ടിഡി ടോണി എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് തെരുവുനാടകം, ഇംഗ്ലീഷ് സ്കിറ്റ്, ഹിന്ദി പ്രാഭാഷണം, നൃത്തനൃത്യങ്ങള്‍ എന്നിങ്ങനെ കലാപരിപാടികളും, വിവിധവിഷയങ്ങളുടെ മാഗസിന് പ്രകാശനവും നടന്നു. കൂടാതെ അധ്യാപകരായ ദീപുവിന്റെ ചിത്ര പ്രദര്‍ശനവും, ലാലിയുടെ നേതത്വത്തില്‍ പ്രവര്‍ത്തി പരിചയ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍