വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന് ഭാരവാഹികളെ തിരഞ്ഞെടുത്തു
കല്‍പ്പറ്റ:വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ബത്തേരി വില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു യോഗം ഉദ്ഘാടനം ചെയ്തു.സലീം കടവന്‍ അദ്ധ്യക്ഷത വഹിച്ചു.അബ്ദുല്‍ സത്താര്‍ എന്‍.എച്ച് (പ്രസിഡണ്ട്) സുബൈര്‍ ഇളകുളം (സെക്രട്ടറി) സാജിദ് എന്‍ സി(വൈസ് പ്രസിഡണ്ട്) സോളമന് എന്‍.എ (ജോയിന്റ് സെക്രട്ടറി) ഷിംജിത്ത് ദാമു (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം,സാജിത് എന്‍.സി,ചന്ദ്രന് ചെട്ട്യാര്,സോളമന് എ.എല്‍,മിഥുന്,ഷെമീര്‍,അജ്മല്‍ എന്നിവര്‍ സംസാരിച്ചുസ്പോര്ട്സ് കൗണ്‍സില്‍ സൈക്ലിങ് സമ്മര്‍ കോച്ചിങ് ക്യാമ്പ് ചുളളിയോട് ഗാന്ധി സ്മാരക ഗ്രൗണ്ടില്‍ വെച്ച് മെയ് 2 മുതല്‍ 22 വരെ നടത്താന്‍ യോഗം തീരുമാനിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍