ലോറിയില്‍ നിന്നും താഴെ വീണ് യുവാവ് മരിച്ചു
കാട്ടിക്കുളം അമ്മാനി ആദിവാസി കോളനിയിലെ രാജേഷ് ബിന്ദു ദമ്പതികളുടെ മകന് വിഷ്ണു (20) വാണ് മരിച്ചത്. ഇഞ്ചി കയറ്റി വരികയായിരുന്ന ലോറിയുടെ മുകളില്‍ നിന്നും താഴെ വീണാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തിരുനെല്ലി റോഡില്‍ ഇരുമ്പ് പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ബേഗൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിജേഷ്, വിജിന്, വിജിന, വിജില്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍