സോഷ്യമീഡിയ ഹര്‍ത്താല്‍ : കേസ് ലഘൂകരിക്കാന്‍ പോലീസ് ശ്രമം ;സജി ശങ്കര്‍
അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മത തീവ്ര വാദികളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന പ്രഖ്യാപനം പൊലീസിലെ തീവ്രവാദ സംഘടനാ ബന്ധമുള്ളവര്‍ ഇടപെട്ട് അട്ടി മറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ കുറ്റപ്പെടുത്തി .വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനംചെയ്തു കൊണ്ടുള്ള മുദ്രാവാക്യം മുഴക്കുകയും ,പൊതു മുതല്‍ നശിപ്പിക്കുകയൂം ചെയ്തവരടക്കമുള്ളവര്ക്കെതിരെ നിസ്സാര വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിടുകയും ചെയ്തത് പോലീസ് സേനയില്‍ മത തീവ്രവാദ സംഘടനകളുടെ ഇടപെടലാണ് വെളിവാക്കുന്നതെന്നും അദ്ദേഹം അരോപിച്ചു.വര്‍ഗ്ഗിയ സംഘട്ടനങ്ങളോ സാമുദായിക സംഘര്‍ഷങ്ങളോ ഇന്നോളം ഇല്ലാത്ത വയനാട് പോലുള്ള ജില്ലയില്‍ കലാപത്തിന് ആഹ്വാനം നടത്തിയവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാന്‍ പോലീസ് തയ്യാറാകണം. അങ്ങനയല്ലെങ്കില്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ജില്ലയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍