ഐ.ജി കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വയനാട് പോലീസ് ടീം റണ്ണേഴ്സ് അപ്പായി
കല്‍പ്പറ്റ:കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വെച്ച് നടന്ന ഐ.ജി കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വയനാട് പോലീസ് ടീം റണ്ണേഴ്സ് അപ്പായി.കോഴിക്കോട് റൂറല്‍ പോലീസ് ടീമാണ് വിജയികള്‍. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, കെ.എ.പി നാലാം ബറ്റാലിയന് എന്നിങ്ങനെ ആറ് ജില്ലാ പോലിസ് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്.വയനാട് ടീമിലെ അബ്ദുള്‍ ഖാദര്‍ ഏറ്റവും മികച്ച ഡിഫന്‍ഡറായും സമദ് മികച്ച ലീബ റോയായും തിരഞ്ഞെടുക്കപ്പെട്ടു.സമ്മാനദാന ചടങ്ങില്‍ വയനാട് എസ്.പി ഡോ. അരുള്‍ ആര്‍ബി കൃഷ്ണ ഐ പി എസ്, കണ്ണൂര്‍ എസ്.പി ശിവ വിക്രം ഐ പി എസ് ,കോഴീക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളി രാജ് മഹേഷ് കുമാര്‍ ഐ പി എസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു .ഖാദറര് ക്യാപ്റ്റനായ വയനാട് ടീമിന്റെ കോച്ച് ബാലകൃഷ്ണനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍