പോപുലര്‍ ഫ്രണ്ട് 'മഫാസ് ഭവന പദ്ധതി' താക്കോല്‍ കൈമാറ്റം ഏപ്രില്‍ 26ന്
മാനന്തവാടി: സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന 'മഫാസ് ഭവന പദ്ധതി'യുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച നാലു വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഏപ്രില്‍ 26ന് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്മാന് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം മറ്റു സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.സാമൂഹിക വികസനത്തിലൂടെ രാജ്യത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാമ്പത്തിക പുരോഗതി, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിലെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന ഊന്നല്‍ നല്കുന്നു. ഇതിന്റെ ഭാഗമായാണ് നാലു മാസം കൊണ്ട് നാല് വീടുകളുടെ നിര്‍മാണം ജനകീയ പങ്കാളിത്തത്തോടെ ജില്ലയില്‍ പൂര്‍ത്തീകരിച്ചത്.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി സഹീര്‍ അബ്ബാസ്, ഫസലുര്‍റഹ്മാന്‍,എസ് മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍