നാട്ടുകാര്‍ക്ക് കൗതുകമായി ഭീമന് കൂണ്
പുല്‍പ്പള്ളി:കൃഷിയിടത്തില്‍ നിന്നും ലഭിച്ച 2.300 കി.ഗ്രാം തൂക്കമുള്ള കൂണ് നാട്ടുകാര്‍ക്ക് കൗതുകമായി.പാടിച്ചിറ ഇരിപ്പുട് കുടിയിരിപ്പില് അജിയ്ക്കാണ് ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും ഭീമന് കൂണ് ലഭിച്ചത്.മൂന്നോളം ഭീമന് കൂണുകള്‍ ലഭിച്ചെങ്കിലും ഇദ്ദേഹത്തോടെപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മറ്റ് രണ്ട്കൂണുകള് കൊണ്ടു പോകുകയായിരുന്നു.എന്നാല്‍ അപൂര്‍വ്വമായി മാത്രമേ ഇത്രയും വലിപ്പമുള്ള കൂണുകള്‍ കാണുകയുള്ളൂ എന്നറിഞ്ഞതോടെയാണ് അജിയും സംഭവത്തിന്റെ കൗതുകം ഉള്‍ക്കൊണ്ടത്. ഭീമന് കൂണ് കാണുന്നതിനായി നിരവധിയാളുകളാണ് അജിയുടെ വീട്ടിലെത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍