ഭരണഘടനയുടെ സംരക്ഷണത്തിനായി യുവാക്കള്‍ മുന്നോട്ട് വരണം : യൂത്ത് കോണ്‍ഗ്രസ്
മീനങ്ങാടി: ഭരണഘടന പൗരന് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ട സാഹചര്യമാണ് ഇന്ത്യ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന് അഭിപ്രായപ്പെട്ടു.ഹിംസാത്മക ഭരണകൂടങ്ങളുടെ കാലത്തെ ചെറുത്തുനില്‍പ്പിന്റെ യുവജന രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മീനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ' യുവധ്വനി 'പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബേബി വര്‍ഗീസ്,മുഹമ്മദ് അജ്മല്‍ ,സന്തോഷ് കുമാര്‍.നിഖില്‍ ,ഷൈജിത്ത്,ഷിജു മനോജ്.,ടി പി ഷിജു,രഞ്ജിത്ത്,ജോബി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍