പ്രകൃതി ഫോട്ടോ പ്രദര്‍ശനം
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ അജി കൊളോണിയയുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. വ്യത്യസ്ഥമായ പ്രകൃതി ദൃശ്യങ്ങളുടെ സുന്ദര മുഹൂര്‍ത്തങ്ങളാണ് 'പ്രകൃതി' എന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന പ്രദര്ശനങ്ങളിലെ മൂന്നാമത്തെ പ്രദര്‍ശനമാണ് പ്രകൃതി. പ്രദര്‍ശനം ഏപ്രില്‍ 29ന് സമാപിക്കും.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി.അസീസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഷാജന് ജോസ് അധ്യക്ഷത വഹിച്ചു. ഉമേഷ് വെള്ളമുണ്ട, വി.കെ പ്രസാദ് , അജി കൊളോണിയ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍