ഹരിത നിയമാവലി ജില്ലാതല പരിശീലനം ആരംഭിച്ചു
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത നോഡല്‍ ഓഫിസര്‍മാര്‍ക്കായി ദ്വിദിന പരിശീലനം തുടങ്ങി. ജൂണ്‍ അഞ്ചിനകം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഹരിതചട്ടം പ്രാവര്‍ത്തികമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഓഫിസുകളിലും ഉണ്ടാവുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ഓഫീസും പരിസരവും ഹരിതാഭമാക്കുന്നതിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ഏറ്റെടുക്കും. പരിശീലനം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എസ് ഉണ്ണികൃഷ്ണന് നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി പ്രദീപ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്, ശുചിത്വമിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ എം ടി മാമുക്കുട്ടി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. ഇ കെ ബിജുജന്‍, ഫ്രാന്‍സിസ് ചാക്കനാത്ത്, ജോര്‍ജ് മാസ്റ്റര്‍, ആര് രവിചന്ദ്രന്‍, കെ വി വിജയശങ്കര്‍ എന്നിവര്‍ നേതൃത്ത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍