പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി കോമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തിന്റെ ഭാഗമായി പരീക്ഷ റദ്ദാക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ കുറിച്ചും വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പരീക്ഷ നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് തിരുവനന്തപുരം വെഞ്ഞാറമൂടിലുള്ള സ്വകാര്യ പിഎസ്സി കോച്ചിംഗ് സെന്ററിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് പിഎസ്സി ഈ തസ്തികയിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത്. പലരുടേയും അവസാന അവസരമായിരുന്നു ഇത്. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ പിഎസ്സി ഓഫീസിലേക്ക് ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ്ണ കുന്നത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി.എം. മനു അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, പ്രശാന്ത് മലവയല്‍, പി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍