15 ദിവസമായി മൂക്കിലുണ്ടായിരുന്ന അട്ടയെ നീക്കം ചെയ്തു;ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 17 കാരന്റെ മൂക്കില്‍ നിന്നും അട്ടയെ പുറത്തെടുത്തത്.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 17 വയസുകാരന്റെ മൂക്കില്‍ നിന്നും അട്ടയെ പുറത്തെടുത്തു.15 ദിവസമായി മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമായി പല ആശുപത്രികളിലും ചികിത്സ തേടുകയും, പല വിധ പരിശോധനകളും നടത്തുകയും ചെയ്തെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം ഡോ.ജയകുമാറിനെ സമീപിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ ഇന്ന് ഓപ്പറേഷന് തിയറ്ററില്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് മൂക്കില്‍ അട്ട ഉണ്ടെന്ന് കണ്ടെത്തിയതും, നീക്കം ചെയ്യുന്നതും. മൂക്കില്‍ അട്ടയെ കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ്. മൂന്നാഴ്ച മുമ്പ് കുളത്തില്‍ കുളിച്ച സമയത്താണ് അട്ട മൂക്കില്‍ കയറിയത് എന്ന് കരുതുന്നു.രക്തം കട്ട പിടിക്കുന്നത് തടയുന്ന ഹിരുഡിന് എന്ന എന്‍സൈം ,അട്ട ഉണ്ടാക്കുന്നത് കൊണ്ട് രക്തം തുടര്‍ച്ചയായി മൂക്കില്‍ നിന്നും വന്നു കൊണ്ടിരുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ഡോ. ജയകുമാര്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍