മാനന്തവാടി പടിഞ്ഞാറത്തറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്കൈ ലാര്‍ക്ക് ബസ്സിലെ കണ്ടക്ടര്‍ രതീഷാണ് ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ മുക്കാല്‍ പവന്റെ സ്വര്‍ണ്ണ കൈചെയിന്‍ മാനന്തവാടി ട്രാഫിക് പോലീസിന് കൈമാറിയത്. തുടര്‍ന്ന് ഓപ്പണ്‍ ന്യൂസര്‍ നല്കിയ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ട ആഭരണത്തിന്റെ ഉടമസ്ഥന് പാണ്ടിക്കടവ് കേളോത്ത് സെയ്തു സ്റ്റേഷനിലെത്തി മാനന്തവാടി ട്രാഫിക് എസ്ഐ വി.ജി വര്‍ഗ്ഗീസിന്റെയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ആഭരണം കൈപ്പറ്റി. സെയ്തുവിന്റെ മകള്‍ കുപ്പാടിത്തറയില്‍ പോയി മടങ്ങിവരുമ്പോഴാണ് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍