ഇന്ത്യയില്‍ നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: സി.കെ സുബൈര്‍
മാനന്തവാടി: ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പിച്ചിചീന്തികൊണ്ട് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി സി കെ സുബൈര്‍ പ്രസ്താവിച്ചു.ഹൈന്ദവ വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ച് കൊണ്ട് ജനാധിപത്യ സംസ്ക്കാരത്തെ തകര്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍.രാജ്യത്ത് അഭിമാനമുള്ള ഓരോ പൗരനേയും അപമാനിക്കുന്ന വിധത്തിലാണ് ഇന്ത്യന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ കരയുന്നു എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പൊതു സദസ്സ് ഉല്‍ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു സുബൈര്‍.കേന്ദ്രവും കേരളവും ഭരിക്കുന്നത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് തീവ്രവാദ ഭീകരവാദ പ്രസ്താവനകളും പ്രസംഗങ്ങളൂം നടത്തുന്ന ബിജെപി ആര് എസ് എസ്സ് നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ന്യൂനപക്ഷ വിഭഗങ്ങള്ക്കെതിരെയും മുസ്ലിം വിഭാഗങ്ങളിലെനേതാക്കള്ക്കെതിരെയും കള്ളക്കേസ്സെടുക്കാനുമാണ് പിണറായി വിജയന്റെ കീഴിലുള്ള പോലീസ് സമയം കണ്ടെത്തുന്ന തെന്ന് അദ്ദേഹം പറഞ്ഞുപ്രബുദ്ധ കേരളത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് .വാട്സ് അപ്പ് ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ പോലീസ് പിടികൂടി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് ടി കെ യൂനുസലി പനമരം അദ്ധ്യക്ഷത വഹിച്ചു.ഇസ്മായില്‍ കമ്പളക്കാട്, നാസര്‍ ഫൈസി കൂടത്തായി ,പടയന്‍ മുഹമ്മദ് ,ഹാരിസ് പടിഞ്ഞാറത്തറ, കണ്ണോളി മുഹമ്മദ്, പടയന്‍ അബ്ദുള്ള, അഡ്വ അബ്ദുല്‍ റഷീദ് പടയന്‍,സലീം കേളോത്ത് ,കടവത്ത് ഷറഫുദ്ദീന്,പി വിഎസ് മൂസ്സ ,സി കുഞ്ഞബ്ദുള്ള മായന്‍ മുതിര ജബ്ബാര്‍ തലപ്പുഴ അര്‍ഷാദ് ചെറ്റപ്പാലം പി കെ അമീന് പെര്ളോത്ത് അമ്മദ്ഹാരിസ് കാട്ടിക്കുളം ഹുസ്സൈന്‍ കുഴി നിലം തോക്കന്‍ മമ്മൂട്ടി ,സലാം വെള്ളമുണ്ട റഫീഖ് പാറക്കണ്ടി മോയി കാസിം എ കെ നാസര്‍ കബീര്‍ മാനന്തവാടി ടി അസീസ് അസ്ഹറുദ്ദീന് കല്ലായി അജ്മല്‍ ആര്‍വാള്‍ യൂസഫ് പീച്ചംങ്കോട് എന്നിവര്‍ സംബന്ധിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍