യാത്രയയപ്പും സ്വീകരണവും
മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ഥലം മാറിപോകുന്ന വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്, നബാര്‍ഡ് എ.ജി.എ എന്‍.എസ് സജികുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പും ചൈല്‍ഡ് ലൈന്‍ മീഡിയ അവാര്‍ഡ് ജേതാവ് മനോരമ ലേഖകന്‍ ജെയ്സണ്‍ തോമസ്, ഓള് ഇന്ത്യാ വുമണ്‍സ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വിജയികളായ കേരള ടീം ക്യാപ്റ്റന്‍ സജ്ന സജീവന് അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവരെ ആദരിക്കല്‍ ചടങ്ങും ഏപ്രില്‍ 25 ന് നടക്കുമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എം.ഐ.ഷാനവാസ് എം.പി.ചടങ്ങ് ഉദ്ഘാടനം ചെയ്യും.25 ന് രാവിലെ 11 മണിക്ക് മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ വെച്ചാണ് ചടങ്ങ് നടക്കുക.ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഇന്‍ ചാര്‍ജ് പ്രദീപശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബദ്ധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, സെക്രട്ടറി ബിജു കിഴക്കേടത്ത്, വൈസ് പ്രസിഡന്റ് കെ.എസ്.സജയന് ,ട്രഷറര്‍ അരുണ്‍ വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍