കമ്പ്യൂട്ടര്‍ ഹരിശ്രീ ഉദ്ഘാടനം ചെയ്തു.
തോണിച്ചാല്‍: തോണിച്ചാല്‍ തണല്‍ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എടവക ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത ഉദ്ദേശിച്ച് ആരംഭിക്കുന്ന കംമ്പ്യൂട്ടര്‍ സാക്ഷരത പരിപാടിയായ 'കമ്പ്യൂട്ടര്‍ ഹരിശ്രീ ' യുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര് കേളു നിര്‍വ്വഹിച്ചു.എടവക പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ ഒരു മാനദണ്ഡമാക്കാതെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ താല്പര്യമുഉള്ള എല്ലാവര്ക്കും പഠിക്കാന്‍ അവസരം ഒരുക്കുകയാണ് തണല്‍ സ്വാശ്രയ സംഘം.റോട്ടറി ക്ലബ് കബനി വാലി മാനന്ത വാടിയുടെയും, റോട്ടറി ക്ലബ് താനെ ലേക്ക്സിറ്റി മുംബൈ യുടെയും സഹകരണത്തോടെയാണ് തണല്‍ സ്വാശ്രയ സംഘം കണ്ടാകര്ണന് കൊല്ലിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്ന ത്. ഹരിശ്രീയുടെ ഉല്ഘടനപരിപാ ടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം എം.പി വത്സന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇന്റര്‍നെറ്റ് ഉല്‍ഘാടനം എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദിന്‍ മൂടമ്പത്ത് ഉല്‍ഘടനം ചെയ്തു. കമ്പ്യൂട്ടര്‍ ഹരിശ്രീ കണ്‍വീനര്‍ സനല്‍കുമാര്‍.ഇ പദ്ധതി വിശദീകരിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗം ശ്രീമതി കെ. കെ. അംബുജാക്ഷി, സംഘശ്രീ മിഷന് ചെയര്മാന് അഗസ്റ്റിന് , യുവജന വായനശാല യ്ക്ക് വേണ്ടി അനില്‍ കുമാര്‍.പി.കെ, സംഘം സെക്രട്ടറി ദിപിന് ചന്ദ്രന് ,പ്രസിഡന്റ്ചാക്കോ, കമ്പ്യൂട്ടര്‍ ഹരിശ്രീ ചെയര്മാന് വിനു.പിഎന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍