പി.എഫ് പെന്‍ഷനേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം നടത്തി
കല്‍പ്പറ്റ:പി.എഫ് പെന്‍ഷനേഴ്സ് അസോസിയേഷന് വയനാട് ജില്ലാ സമ്മേളനം കല്പറ്റയില് സംഘടിപ്പിച്ചു.മിനിമം പെന്ഷന് ഒമ്പതിനായിരം രൂപയാക്കുക, പെന്ഷന് ക്ഷാമബത്ത അനുവദിക്കുക, കമ്യൂട്ടേഷന്തുക തിരിച്ച് നല്‍കുന്നതിന് കാലാവധി നിശ്ചയിക്കുക, തടഞ്ഞ് വെച്ച മൂന്ന്ആനുകൂല്യങ്ങള് പുന:സ്ഥാപിക്കുക, സി.ബി.ടിയില്‍ പെന്ഷന് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, പി എഫ് പെന്‍ഷകാര്‍ക്ക് ചികില്‍സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.സംസ്ഥാന സെക്രട്ടറി വി. ജേക്കബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.എം.ശിവരാമന് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സി.പ്രഭാകരന് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി പി.അപ്പന് നമ്പ്യാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.സുഗതന് (സിഐറ്റി യു), പി.പി. ആലി (ഐ എന്‍ ടി യു സി), പി.സ്റ്റാന്‍ലി (എഐ ടി യു സി), എന്‍.ഒ.ദേവസ്സി (എച്ച്എംഎസ്), ടി.ഹംസ (എസ് ടി യു ), എന്‍.വേണുഗോപാല്‍ (പിഎല്‍ സി ), വി.കെ.ചന്ദ്രന് (സംസ്ഥാന ഖജാന്‍ജി), ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍