രാജ്യത്ത് വര്‍ഗ്ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന ശക്തികളെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നേരിടണം :ആര്.ചന്ദ്രശേഖരന്
പുല്‍പ്പള്ളി: രാജ്യത്തെ തൊഴിലാളികളേയും പൊതു സമൂഹത്തേയും വര്‍ഗ്ഗത്തിന്റേയും വര്‍ണ്ണത്തിന്റേയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചിദ്ര ശക്തികളെ തകര്‍ക്കാന്‍ തൊഴിലാളി സമൂഹവും പൊതുസമൂഹവും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഒരാഹ്വാനത്തിന്റെ പേരില്‍ ഒരു ഹര്‍ത്താലിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ വര്‍ഗ്ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങള്‍ അറിയാതെ പ്രോല്‍സാഹനം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍പ്പള്ളിയില്‍ നടന്ന ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍.ലക്ഷ്മണന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.കെ.സി.റോസക്കുട്ടി ടീച്ചര്‍, കെ.എല്‍.പൗലോസ്, പി.കെ.അനില്‍കുമാര്‍, സി.ജയപ്രസാദ്, എന്‍.യു.ഉലഹന്നാന്, പി.ടി.സജി, പി.എന്‍.ശിവന്, ഗിരീഷ് കല്‍പ്പറ്റ , കെ.യു. മത്തായി, ടി.എസ്. ദീലീപ് കുമാര്‍, വര്‍ഗ്ഗീസ് മുര്യയന് കാവില്‍, സണ്ണി തോമസ്, മണി പാമ്പനാല്‍, ശ്രീനിവാസന് തവരിമല, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.എം.വര്‍ഗ്ഗീസ്, മനോജ് ഉതുപ്പാന്, സെലിന് മാന്യുവല്‍, കെ.കെ.രാജേന്ദ്രന്, കെ.യു. മാനു, സി.എ.ഗോപി എസ്.മണി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍