കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്തത് അഭിനന്ദനാര്‍ഹം:സി.പി.ഐ.എം
മാനന്തവാടി :മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണെന്ന് സി.പി.ഐ.എം മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെയാണ് എസ്റ്റേറ്റ് വേഗത്തില്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയത്. എന്നാല്‍ 2013 ല്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് ഉദ്യോഗസ്ഥ തലത്തില്‍ ശുപാര്‍ശ അവതരിപ്പിച്ചതാണ് അതിന്റെ നിയമക്കുരുക്കുകള്‍ അഴിച്ചെടുക്കാതിരുന്നവര് ഇപ്പോള്‍ അതിന്റെപിതൃത്വം ഏറ്റെടുക്കുന്നത് പരിഹാസകരമാണെന്നുംപ്രസ്താവനയില് ആരോപിച്ചു.എസ്റ്റേറ്റില്‍ നിലവില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷയും വേദനവും ഉറപ്പുവരുത്തണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍