ഉപഭോക്താക്കളെ പുനര്‍ വിന്യസിച്ച് ഉത്തരവായി
മാനന്തവാടി: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി സെക്ഷന്‍ ഓഫീസില്‍ നിന്നും ഉപഭോക്താക്കളെ വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലേക്കും തവിഞ്ഞാല്‍ സെക്ഷനിലേക്കും ഏപ്രില്‍ 28 മുതല്പുനര്വിന്യസിച്ച് കൊണ്ട് ഉത്തരവായി. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് ഏത് സെക്ഷനിലും അടക്കാവുന്നതാണ്.എന്നാല്‍ മറ്റ് സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ സമീപിക്കേണ്ടതാണ.വെള്ളമുണ്ട സെക്ഷനിലേക്ക് നാലാം മൈല്‍, ദ്വാരക സ്ക്കൂള്, ദ്വാരക ഐടിസി, മാമട്ടംകുന്ന്, പള്ളിക്കല്‍,ച്ചൊവ്വ, എള്ളുമന്ദം, എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴിലുള്ള 2841 ഉപഭോക്താക്കളെയാണ് മാറ്റിയിട്ടുള്ളത് വെള്ളമുണ്ട സെക്ഷന്‍ ഓഫീസ് നമ്പര്‍ 94960 183,04935 23 1155. തവിഞ്ഞാല്‍ സെക്ഷനിലേക്ക് തവിഞ്ഞാല്‍ ക്രഷര്‍, വിമലനഗര്‍, വിമല കോളനി, തവിഞ്ഞാല്‍ സിറ്റി, പിലാശ്ശേരി, മക്കിക്കൊല്ലി എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ കീഴിലുള്ള 582 ഉപഭോക്താക്കളെയുമാണ് മാറ്റിയിട്ടുള്ളത്. ഓഫീസ് നമ്പര്‍ 9496010679,04935 257100.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍