യവനാര്‍കുളം സെന്റ് മേരിസ് പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു.
മാനന്തവാടി: യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ പരി. കന്യകാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും ഗീര്വര്ഗ്ഗീസിന്റെയും തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജിമ്മി മൂലയില്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് നടന്ന കുര്‍ബാനയക്ക് ഫാ.ജോഷി വാളിപ്ലാക്കല്‍, ഫാ.മാത്യു ഏറത്ത് എന്നിവര്‍ നേതൃത്വം നല്കി.പ്രധാന തിരുനാള്‍ ദിനമായ നാളെ ആഘോഷമായ തിരുനാള്പാട്ടുകുര്ബാനയക്ക് മാനന്തവാടി രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.പോള്വാഴള്ളി കാര്‍മ്മികത്വം വഹിക്കും. പ്രദക്ഷിണം, കുര്‍ബാനയുടെ ആശിര്‍വാദം നേര്‍ച്ചഭക്ഷണം എന്നിവയോടെ തിരുനാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍