അരക്കിലോ കഞ്ചാവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍

അരക്കിലോ കഞ്ചാവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവെത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് കുനിയില്‍ ഹുസൈന്‍ (55) നെയാണ് 500 ഗ്രാം കഞ്ചാവുമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെപ്ഷല്‍ സ്‌ക്വാഡ് സിഐ കെഎസ് ഷാജിയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രിയോടെ ചുള്ളിയോട് ഭാഗത്ത് നിന്നും കെഎല്‍ 12 ഡി 1531 നമ്പര്‍ ബൈക്കില്‍ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൂടെയുണ്ടായിരുന്ന അമ്പലവയല്‍ നെല്ലാറച്ചാല്‍ കുഞ്ഞാപ്പുവെന്ന ഷറഫുദ്ദീന്‍ (30) ഓടി രക്ഷപ്പെട്ടു. ഇയ്യാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചുള്ളിയോട്, അമ്പലവയല്‍, താളൂര്‍ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെയും,യുവാക്കളെയും കേന്ദീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘവമാണ് ഇവരെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍