സോഷ്യല്‍മീഡിയ ആഹ്വാന ഹര്‍ത്താല്‍- ജില്ലയില്‍ 41 ഓളം പേര്‍ അറസ്റ്റില്‍
സോഷ്യല്‍മീഡിയ ആഹ്വാന ഹര്‍ത്താല്‍- ജില്ലയില്‍ 41 ഓളം പേര്‍ അറസ്റ്റില്‍
ഇന്നലെ സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ഇതിന്റെ മറവില്‍ വ്യപകമായ അക്രമങ്ങള്‍ക്ക് മുതിരുകയും പ്രകോപനപരമായ രീതിയില്‍ പ്രകടനങ്ങളും മറ്റും നടത്തിയതിന് വയനാട് ജില്ലയില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 762 ഓളം പേരുടെ പേരില്‍ 19ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതില്‍ 41ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുവാനും പോലീസ് തീരുമാനിച്ചു.
മേല്‍ കേസുകളിലെ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി ഇവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പോലിസ് ശേഖരിച്ച് വരുന്നുണ്ട്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍; ഇത്തരക്കാരെ മുന്‍ കരുതല്‍ നടപടി എന്ന നിലയില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതുള്‍പ്പെടേയുള്ള നടപടികള്‍ സ്വീകരിക്കുവാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്ത വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് ഇത്തരക്കാര്‍ക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അവരുടെ ഫോണ്‍ സീസ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പോലിസ് നടപ്പിലാക്കി വരികയാണ്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ വാട്ട്‌സ് ആപ്പ് വഴി മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നത് കുറ്റകരമായതിനാല്‍ പൊതുജനങ്ങള്‍ വാട്ട്‌സ് ആപ്പ് വഴി വരുന്ന ഇത്തരം തെറ്റായ മെസേജുകള്‍ പ്രചരിപ്പിക്കാനുള്ള പ്രവണതയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍