ആദിവാസി സ്ത്രീയുടെ മരണം: ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം
മാനന്തവാടി താലൂക്കിലെ താന്നിയാട് വെണ്ണിമറ്റ കോളനിയിലെ ചാപ്പ എന്ന സ്ത്രീ മരിക്കാനിടയായ സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ എസ്.സുഹാസ് പ്രാഥമിക അന്വേഷണം നടത്തി.ഈ വിഷയത്തില്‍ പി.ഒ.എ ആക്റ്റ് പ്രകാരം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.പരേതയുടെ കുടുംബത്തിന് 5000 രൂപ അടിയന്തിര ധനസഹായം ട്രൈബല്‍ വകുപ്പ് മുഖാന്തിരം അനുവദിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ പോലീസ് /ട്രൈബല്‍ വകുപ്പ് അന്വേഷം നടത്തുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍