ആദിവാസി വീട്ടമ്മയുടെ മരണം കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വികരിക്കണം :ഒ ആര് കേളു എം എല്‍ എ
മാനന്തവാടി :മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി വീട്ടമ്മ മരിച്ച സംഭവം അതീവ ഗൗരവകരമാണ്.ഡോക്ടര്‍മാരും മറ്റെല്ലാ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടായത് അംഗീകരിക്കാന്‍ കഴിയില്ല.ബന്ധപ്പെട്ട മുഴുവന്‍ അധികൃതര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോടും ആരോഗ്യ വകുപ്പ് ഡയറക്ടറോടും എം.എല്‍.എ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍