രോഗി മരിച്ചത് ഡോക്ടര്‍മാരുടെ അനാവശ്യ സമരത്തിന്റെ ഫലം : ഡി.വൈ. എഫ്.ഐ
കല്‍പ്പറ്റ:ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായത് ഒരുപറ്റം ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനാവശ്യ സമരം മൂലമാണെന്ന് ഡി. വൈ.എഫ്.ഐ ആരോപിച്ചു.എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൈവരിച്ച പൊതു ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ തകര്‍ക്കുന്ന നിലപാടാണ് അനാവശ്യ സമരത്തിലൂടെ ഒരുപറ്റം ഡോക്ട്ടര്മാര് സ്വീകരിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ.ചികിത്സാ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സമഗ്രഅന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപെട്ടു. കൂടാതെ രോഗികളുടെ ജീവന് പോലും വില കല്‍പ്പിക്കാതെ നടത്തുന്ന അനാവശ്യ സമരത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് ശക്തമായ പ്രതിക്ഷതം ഉയര്‍ന്ന് വരുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍