കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം; ബിജെപി
കല്‍പ്പറ്റ:അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി വയനാട് ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ ശ്രമിച്ചവരെ മാതൃക പരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലും മത ഭീകരവാദികള്‍ അഴിഞ്ഞാടുന്നതാണ് ജനം കണ്ടതെന്നും പോലീസും ഭരണ കക്ഷിക്കാരും ഇതിനു ഒത്താശ ചെയ്തു കൊടുത്തൂവെന്നും ഉത്തരേന്ത്യന്‍ മോഡല്‍ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് കേരളത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.,സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ ധാരണ പരത്തി മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നത് .ഇത് കൈയ്യും കെട്ടി നോക്കി നില്ക്കുന്ന പോലീസ് ക്രമസമാധാനം തകര്‍ക്കാന്‍ കൂട്ട് നിക്കുന്നതായും ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗരൂകരാകേണ്ടതുമാണ് എന്നും ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .സജി ശങ്കര്‍ ,അധ്യക്ഷത വഹിച്ചു ,പി ജി ആനന്ദ് കുമാര്‍ ,വി നാരായണന് ,കെ ശ്രീനിവാസന് ,ഗോപലകൃഷ്ണന് മാസ്റ്റര്‍ ,പള്ളിയറ മുകുന്ദന് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍