'യുവ യാദവ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനവും കായി ക താരങ്ങളെ ആദരിക്കലും നടത്തി
മാനന്തവാടി:യാദവ യൂത്ത് വിംഗ് മാനന്തവാടിയുടെ നേതൃത്വത്തില്‍ 'യുവ യാദവ് ആട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനവും കായിക മേഖലയില്‍ ഉന്നതവിജയം നേടിയ താരങ്ങളെ അനുമോദിക്കലും മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് നടന്നു.യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.റ്റി.മണി പരിപാടി ഉദ്ഘാടനം ചെയ്തു.യാദവ സേവാ സമിതി ബ്ലോക്ക് പ്രസിഡന്റ് എം.എസ് മോഹനന് അധ്യക്ഷതവഹിച്ചു.മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ പടയന്‍ റഷീദ് മുഖ്യാഥിതിയായിരുന്നു.മനന്തവാടി പഴശ്ശി ഗ്രന്ഥാലയം പ്രതിനിധി എ. അജയ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി യാദവ യൂത്ത് വിംഗ് സെക്രട്ടറിസനൂപ് എം.ജി,യാദവ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് എം. ആനന്ദകൃഷ്ണന്,യാദവ യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ്.എം.കെ,മാനന്തവാടി യാദവ യൂത്ത് വിംഗ് ഭാരവാഹി മിഥുന് രാജ് എന്നിവര്‍ സംസാരിച്ചു.ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് മെഡല്‍ ജേതാവ് അമര്‍ത്യ എം.എസ്,ഗുസ്തിയില്‍ നാഷ്ണല്‍ മെഡല്‍ ജേതവും,ജൂഡോ,വെയിറ്റ് ലിഫ്റ്റിംഗ് താരവുമായ എം.കെ ജിജേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് കാലാകായിക പരിപാടികളും,വടംവലി മത്സരവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍