വിഷുക്കൈനീട്ടവുമായി യൂത്ത് കോണ്‍ഗ്രസ്
മാനന്തവാടി:യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷുക്കൈനീട്ടവുമായി 'സാന്ത്വന സ്പര്‍ശം 2018' നിയോജക മണ്ഡലത്തിലെ വിവിധ കോളനികളില്‍ വിഷുക്കിറ്റ് വിതരണം ചെയ്തു.നിയോജക മണ്ഡലം തല ഉത്ഘാടനം മഹാത്മ അയ്യങ്കാളി നഗറില്‍ കിറ്റ് വിതരണം ചെയ്ത് കൊണ്ട് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ടി.മുത്തലിബ് നിര്‍വ്വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ദിലീപ്.കെ.ജെ., ഷംസീര്‍ അരണപ്പാറ, ഷില്‍സന്‍ കോക്കണ്ടത്തില്‍, ഫൈസല്‍ ആലമ്പാടി, അജോ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍